കുവൈത്ത് സിറ്റി- കുവൈത്തും അമേരിക്കയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്നലെ രാവിലെ 11.25 ന് കുവൈത്ത് എയര്‍വേസ് വിമാനം ന്യൂയോര്‍ക്കിലേക്ക് സര്‍വീസ് നടത്തി. ഇരു രാജ്യങ്ങളിലേയും വ്യോമ ഗതാഗത വകുപ്പുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിച്ചതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഡി.ജി.സി.എ ചെയര്മാന് ശൈഖ് സല്മാന് സബാഹ് അല്‍ സാലിം അല്‍ ഹുമൂദ് പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി അയര്‍ലണ്ടിലെ ഷാനോന്‍ വിമാനത്താവളം വഴിയാണ് കുവൈത്തില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് വിമാനങ്ങള്‍ പോയിരുന്നത്. ഇനി മുതല്‍ നോണ്‍-സ്റ്റോപ് സര്‍വീസ് ആയിട്ടാവും ന്യൂയോര്‍ക്കിലേക്ക് കുവൈത്ത് വിമാനങ്ങള്‍ പോകുക.






