ഹൃദയത്തിന്റെ ആരോഗ്യം നിയന്ത്രിക്കുന്ന, പ്രമേഹം വരുതിക്ക് നിർത്തുന്ന, അമിത വണ്ണം കുറയ്ക്കുന്ന, രക്ത സമ്മർദം, കൊളസ്‌ട്രോൾ എന്നിവ ഇല്ലാതാക്കുന്ന ഒരു അത്ഭുത ഭക്ഷണം നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ളതാണ്. ഇനി അഥവാ ഇല്ലെങ്കിൽ, മാർക്കെറ്റിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യവുമാണ്. നമ്മളിൽ 90 ശതമാനം ആളുകളും അത്ഭുത ഭക്ഷണം ആവശ്യത്തിന് കഴിക്കുന്നുണ്ടോ എന്നാണ് സംശയം.
ഏതാണ് ആ ഭക്ഷണം?
ഫൈബർ അഥവാ നാരുകൾ. വാഴപ്പഴം, ഓറഞ്ച്, ആപ്പിൾ, ചക്ക, മാങ്ങ തുടങ്ങിയ പഴ വർഗങ്ങളിലും ഗോതമ്പ്, ഓട്‌സ്, ചണം തുടങ്ങിയ ധാന്യങ്ങളിലും ബീൻസ്,ചീര, പയർ, കോളിഫഌവർ, ബ്രോക്കോളി, തുടങ്ങിയ പച്ചക്കറികളിലും ധാരാളമായി ഇത് അടങ്ങിയിരിക്കുന്നു.
എങ്ങനെ കഴിക്കണം?
ഈ പറയുന്ന ഭക്ഷണമൊക്കെ നമ്മൾ കഴിച്ചിട്ടും ഗുണങ്ങൾ ഒന്നുമില്ലല്ലോ എന്നാണോ ഓർക്കുന്നത്...? കഴിക്കേണ്ട രീതിയിൽ കഴിക്കുമ്പോഴേ ഗുണമുണ്ടാകൂ. പഴങ്ങളും പച്ചക്കറികളും തൊലി കളയാതെ കഴിക്കുമ്പോൾ മാത്രമേ ഈ പറയുന്ന ഗുണം കിട്ടൂ. തൊലി കളയേണ്ടവ കളയുക തന്നെ വേണം എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതെ സമയം, ആപ്പിൾ, മാങ്ങ, മുന്തിരി, ആപ്രിക്കോട്ട്, ഉരുളക്കിഴങ്ങ്, കാരറ്റ്, തുടങ്ങിയവ തൊലി കളയാതെ കഴിക്കുന്നതാണുത്തമം. നല്ലപോലെ കഴുകാൻ മറക്കേണ്ട. ഇറച്ചി, മീൻ തുടങ്ങിയവ ദിവസവും കഴിക്കുന്നവരാണെങ്കിൽ, പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും ഏതെങ്കിലും 5 തരം തിരഞ്ഞെടുത്ത് ദിവസേന കഴിക്കണം.
ശരീരത്തിൽ, രക്തത്തിലും ആമാശയത്തിലും കുടലിലും അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങളെ വലിച്ചെടുക്കുകയും പുറന്തള്ളുകയും ചെയ്യുന്നതിൽ ഫൈബർ മുൻപന്തിയിലാണ്. ആമാശയത്തിലും കുടലിലും കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു ചങ്ങല പോലെ നാരുകൾ പ്രവർത്തിക്കുന്നു. വിഷാംശനങ്ങളും അവശിഷ്ട്ങ്ങളും പുറന്തള്ളുന്നതോടെ അസുഖങ്ങൾ കുറയുകയും ആരോഗ്യം വർധിക്കുകയും ചെയ്യും.
അപ്പോൾ ഉടനെ തന്നെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കണ്ടെത്തി കഴിച്ചു തുടങ്ങിക്കോളൂ.






