തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ന്യൂദല്‍ഹി- രാജ്യത്തെ വിവിധ നഗരങ്ങളില്‍ തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോള്‍ വില പുനക്രമീകരണം  ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ പെട്രള്‍, ഡീസല്‍ വില യഥാക്രമം ലിറ്ററിന് 69.26, 63.10 രൂപയാണ്. പെട്രോളിന് 19 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്.

മുംബൈയില്‍ പെട്രോള്‍,ഡീസല്‍ വില 74.91 രൂപയും 66.04 രൂപമായുമാണ്. ഇന്ന് യഥാക്രമം 10 പെസയും 31 പൈസയുമാണ് കൂടിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് വില വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്ത്യയിലും ഇന്ധന വില വര്‍ധിച്ചത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണഅ പെട്രോള്‍, ഡീസല്‍ വില കൂടാന്‍ കാരണമെന്നാണഅ പെട്രോളിയം, പ്രകൃതി വാതക മന്തി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ പറഞ്ഞിരുന്നത്.

 

Latest News