ഹൂത്തികള്‍ക്ക് തിരിച്ചടി; ഡ്രോണുകള്‍ നിയന്ത്രിക്കുന്ന കേന്ദ്രം സഖ്യസേന തകര്‍ത്തു

റിയാദ്- യെമനില്‍ ഹൂത്തികളുടെ ഡ്രോണുകള്‍ നിയന്ത്രിക്കുന്ന വാര്‍ത്താവിനിമയ കേന്ദ്രം തകര്‍ത്തു. യെമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണക്കുന്ന സഖ്യസേനയാണ് ഹൂത്തികള്‍ ആക്രമണത്തിനും മറ്റും ഉപയോഗിക്കുന്ന ഡ്രോണ്‍ കേന്ദ്രം തകര്‍ത്തത്.

യെമന്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ കേന്ദ്രം പിടിച്ചെടുത്താണ് ഹൂത്തികള്‍ തങ്ങളുടെ ആളില്ലാ വിമാനങ്ങളെ നിയന്ത്രിക്കുന്ന കമ്മ്യൂണിക്കേഷന്‍ കേന്ദ്രമാക്കി മാറ്റിയിരുന്നത്.
വ്യാഴാഴ്ച ലഹജില്‍ സൈനിക പരേഡ് നടക്കുമ്പോള്‍ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഹൂത്തികളുടെ ഡ്രോണ്‍ കേന്ദ്രം തകര്‍ത്തതെന്ന് സഖ്യസേന പറഞ്ഞു.

 

Latest News