ദുൽഖറിനൊപ്പം അഭിനയിക്കണമെന്ന് കത്രീന കൈഫ്

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചെന്നും ഇനി ദുല്‍ഖറിന്റെ നായിക ആകണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് കത്രീന കൈഫ്. ദുല്‍ഖറിന്റെ തമിഴ് ചിത്രം 'ഓക്കേ കണ്മണി' കണ്ടതിന് ശേഷം താന്‍ വലിയൊരു ഫാന്‍ ആണെന്നായിരുന്നു കത്രീന പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ദുല്‍ഖറിന്റെ അച്ഛന്റെ പോലെ തന്നെ മികച്ച ഒരു അഭിനേതാവാണെന്നും, മാത്രമല്ല ആരെയും മയക്കുന്ന സൗന്ദര്യമാണെന്നും കത്രീന പറയുന്നു. മുന്‍പ് ഐശ്വര്യ റായിയും, ദീപിക പദുകോണുമൊക്കെ ദുല്‍ഖറിന്റെ ഫാന്‍സാണെന്നും കൂടെ അഭിനയിക്കാന്‍ താല്‍്പര്യമുണ്ടെന്നും അറിയിച്ചിരുന്നു.
മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഏറെ ഫാന്‍സുള്ള താരം തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹിന്ദിയില്‍ ഒരു ചിത്രമാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയത്. അടുത്ത ചിത്രം സോയ ഫാക്ടര്‍ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Latest News