Sorry, you need to enable JavaScript to visit this website.

മൻകി ബാത്തിനല്ല, നിങ്ങളെ കാണാനും കേൾക്കാനുമാണ് വന്നത്-രാഹുൽ

ദുബായ്- ആവേശത്തിരയിളക്കി രാഹുൽ ഗാന്ധിയുടെ യു.എ.ഇ ജബൽ അലി ലേബർ ക്യാമ്പ് സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ഊഷ്മള സ്വീകരണമാണ് ജബൽ അലി ലേബർ ക്യാമ്പിൽ തൊഴിലാളികൾ ഒരുക്കിയത്. ഞാൻ നിങ്ങളെ കാണാൻ എത്തിയത് നിങ്ങൾ പറയുന്നത് കേൾക്കാനാണ്. അടുത്ത ഭാരത് സർക്കാരിൽനിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും നിങ്ങളുടെ ആവേശം ഏറെ കരുതലോടെയാണ് കാണുന്നതെന്നും രാഹുൽ ഗാന്ധി എണ്ണായിരത്തോളം തൊഴിലാളികളുള്ള ക്യാമ്പിൽ പറഞ്ഞു. ഐ.ഒ.സി ഗ്ലോബൽ ചെയർമാൻ സാം പിത്രോഡ, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ മൻസൂർ പള്ളൂർ എന്നിവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. വൈകിട്ട് നാലിന് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പ്രസംഗിക്കും. ദുബായിലേയും അബുദാബിയിലേയും ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിൽ രാഹുൽ മുഖ്യാതിഥിയായിരിക്കും. വിദ്യാർഥികളുമായുള്ള സംവാദം, അബുദാബി ഗ്രാൻഡ് മോസ്‌ക് സന്ദർശനം എന്നിവയും അജണ്ടയിലുണ്ട്.
 

Latest News