റിയാദ് - ബാലിസ്റ്റിക് മിസൈല്‍ പൊട്ടിത്തെറിച്ച് 15 ഹൂത്തികള്‍ കൊല്ലപ്പെട്ടു. ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയില്‍നിന്ന് സൗദി അറേബ്യക്കു നേരെ തൊടുത്തുവിടുന്നതിന് ശ്രമിക്കുന്നതിനിടെയാണ് മിസൈല്‍ പൊട്ടിത്തെറിച്ചത്. സഅ്ദയിലെ മജസ് ജില്ലയിലെ ആലുഅല്‍ത്വയ്യാര്‍ ഏരിയയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. മിസൈല്‍ ലോഞ്ചിംഗ് വിദഗ്ധര്‍ അടക്കമുള്ള ഹൂത്തികള്‍ സൗദി അറേബ്യക്കു നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മിസൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.