Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

സുസ്മിത സെന്റെ കമന്റുകള്‍ വൈറലായി 

വിശ്വസുന്ദരിയായ സുസ്മിതാ സെനിന്റെ കല്യാണം ആകാത്തത് പാപ്പരാസികള്‍ക്കു ചൂടേറിയ വിഷയമാണ്. പ്രണയ പരാജയവും മക്കളെ ദത്തെടുക്കലുമൊക്കെയായി കഴിഞ്ഞ സുസ്മിത ഇനി ഒറ്റത്തടിയായി ജീവിക്കുമെന്ന് കരുതിയിടത്തു നിന്നാണ് ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹമാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പാപ്പരാസികള്‍ ഉത്സാഹഭരിതരായി. സോഷ്യല്‍ മീഡിയയില്‍ കുറിച്ച കമന്റിലൂടെ ഇരുവരും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.
കഴിഞ്ഞ ദിവസം സുസ്മിത ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന് താഴെ റോഹമാന്‍ എഴുതിയ ഒരു കമന്റും അതിന് സുസ്മിത നല്‍കിയ കമന്റുമാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 'നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല'എന്നായിരുന്നു റോഹമാന്റെ കമന്റ്. 'എങ്കില്‍ അത് നിങ്ങള്‍ തടുക്കാത്തതായിരിക്കും നല്ലത്, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു ജാന്‍ ' എന്നാണ് സുസ്മിത അതിന് മറുപടി നല്‍കിയത്.
നേരത്തെ റോഹമാനൊപ്പമുളള ചിത്രങ്ങള്‍ സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. പിന്നീട് സൗഹൃദം പ്രണയമായി മാറിയെന്നാണ് സംസാരം. അധികം വൈകാതെ സുസ്മിതയും റോഹമാനും തമ്മില്‍ വിവാഹിതരാകുമെന്നാണ് വിവരം. ലോകസുന്ദരിയായിരുന്ന പ്രിയങ്കാ ചോപ്രയും വയസില്‍ ഇളയവനായ അമേരിക്കന്‍ ഗായകനെ വിവാഹം കഴിച്ചത് കഴിഞ്ഞമാസമാണ്.

Latest News