രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനം; ജിദ്ദയില്‍നിന്ന് നൂറാളം പേര്‍ പങ്കെടുക്കും

ജിദ്ദ- കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധി ഈമാസംം 11 ന്  ദുബായില്‍ നടത്തുന്ന സന്ദര്‍ശനം ചരിത്ര സംഭവമാക്കാന്‍ ഗള്‍ഫ് മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഒരുങ്ങി. ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹവുമായി സംവദിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും  പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള   രാഹുലിന്റെ   സന്ദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഒ.ഐ.സി.സി, എ.ഐ.ഒ സി.സി  ഭാരവാഹികളും പ്രവര്‍ത്തകരും. പൊതു തെരഞ്ഞെടുപ്പിന് മുമ്പായിട്ടുള്ള ഈ സന്ദര്‍ശനം പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു കൂടിയാണ്.

ജിദ്ദയില്‍നിന്ന് റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍, എ.ഐ.ഒ.സി.സി കോഓര്‍ഡിനേറ്റര്‍മാരായ  ഇഖ്ബാല്‍ പൊക്കുന്ന്, അബ്ദുല്‍ ശകീല്‍,  ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, സഹീര്‍ മാഞ്ഞാലി, എന്നിവര്‍ ചെവ്വാഴ്ച ദുബായില്‍ എത്തി. ഖമര്‍ സാദാ, സക്കറിയ ബിലാദി,  സാക്കിര്‍ ഹുസൈന്‍ എടവണ്ണ, ദാവൂദ് കണ്ണൂര്‍, മജീദുല്‍ ഹസ്സന്‍, അബ്ദുറഹിമാന്‍ അമ്പലപ്പള്ളി,  ഹക്കീം പാറക്കല്‍, ആസിഫ് മംഗലാപുരം,  ജോര്‍ജ് ജോയ്,  സാഹിര്‍ വാഴയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ല്‍ നൂറോളം പേരടങ്ങുന്ന സംഘം  ദുബായിലേക്ക് പോകുന്നുണ്ട്.

 

 

Latest News