Sorry, you need to enable JavaScript to visit this website.

മലയാളി ബാലന് ലണ്ടന്‍ എയര്‍ ആംബുലന്‍സിന്റെ ആദരം 

എട്ടു വയസുള്ള മലയാളി ബാലന്റെ സഹായമനസ്‌കതയ്ക്കു ലണ്ടന്‍ എയര്‍ ആംബുലന്‍സ് സര്‍വീസിന്റെ ആദരം. സ്വന്തം ബര്‍ത്ത്‌ഡേ വാലറ്റും പോക്കറ്റ് മണിയും ലണ്ടന്‍ എയര്‍ ആംബുലന്‍സ് സര്‍വീസിന് സംഭാവന ചെയ്ത കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുജീബുറഹ്മാന്‍ യാസ്മിന്‍ ദമ്പതികളുടെ എട്ടു വയസുകാരനായ മകന്‍ മുഹമ്മദ് മുസ്തഫയെയാണ് ആദരിച്ചത്. ഇതിനായി മുസ്തഫയെയും സഹോദരന്‍മാരെയും തങ്ങളുടെ ഹെലിപാഡിലേക്ക് വിളിച്ചു വരുത്തുകയും എയര്‍ ആംബുലന്‍സില്‍ കയറ്റി അതിലെ സൗകര്യങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ ലണ്ടന്‍ എയര്‍ ആംബുലന്‍സ് സര്‍വീസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഫെയിസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
മുസ്തഫയുടെ ചാരിറ്റി പ്രവൃത്തിയ്ക്കു വലിയ അഭിനന്ദനമാണ് ലണ്‍ന്‍ എയര്‍ ആംബുലന്‍സ് സര്‍വീസിന്റെ പോസ്റ്റിലുള്ളത്. തനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യമുണ്‍െന്നും അതിനാലാണ് എയര്‍ ആംബുലന്‍സ് ഫണ്‍ിലേക്ക് കൈവശമുണ്‍ായിരുന്ന പണം നല്‍കിയതെന്നും മുസ്തഫ പറഞ്ഞതായി ലണ്‍ന്‍ എയര്‍ ആംബുലന്‍സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. മുസ്തഫ കാട്ടിയ കരുണയില്‍ നന്ദിയുണ്ടെ സര്‍വീസ് വ്യക്തമാക്കുന്നു.

This morning, we had the pleasure of welcoming one of our youngest ever donors to our helipad. Aged just 8, Muhammad saved up all of his birthday and pocket money and decided to donate it to our chartiy.

Latest News