അവസരത്തിന് വേണ്ടി ഒരിക്കല്‍  വഴങ്ങിയാല്‍  പെട്ടു-  സാധികാ വേണുഗോപാല്‍

പെണ്‍കുട്ടികള്‍ സിനിമകളുടെയും സീരിയലുകളുടെയും പേരില്‍ ചൂഷണത്തിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി നടി സാധികാ വേണുഗോപാല്‍. കലയ്ക്കായി പെണ്ണിനെ ഭോഗിക്കുന്നവരല്ല നല്ല കലാകാര•ാരെന്നും അത് തിരിച്ചറിഞ്ഞ് സ്വയം സംരക്ഷകരാകാനും താരം മുന്നറിയിപ്പു നല്‍കുന്നു. ക്ഷമയോടെ കാത്തിരുന്നാല്‍ വിധിച്ചത് തേടി വരമെന്നും ഒരിക്കല്‍ അവസരത്തിന് വേണ്ടി ഒരാള്‍ക്ക് മുന്നില്‍ വഴങ്ങിയാല്‍ ജീവിതകാലം മുഴുവനും അത് ചെയ്യേണ്ടി വരുമെന്നും താരം ഓര്‍മ്മപ്പെടുത്തുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ഫേസ്ബുക്കിലെ തന്റെ കുറിപ്പിലാണ് സാമൂഹ്യപ്രസക്തമായ കാര്യം വ്യക്തമാക്കിയത്. അഭിനയം ആഗ്രഹിച്ച് എത്തുകയും ചതിക്കുഴിയില്‍ വീഴുകയും ചെയ്യുന്നവര്‍ ഏറുന്ന സാഹചര്യത്തില്‍ നടിയുടെ പോസ്റ്റ് പ്രസക്തമാണെന്നാണ് ഇതിനു വരുന്ന പ്രതികരണവും. താരത്തിന്റെ പോസ്റ്റ് ഇങ്ങിനെ പോകുന്നു. 'അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ. അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ... നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക... ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി.'
എന്ന് സ്‌നേഹത്തോടെ 
ഒരു സഹോദരി

Latest News