ഇനി ടാറ്റു ഭര്‍ത്താവിന് മാത്രം  കാണാനാവുന്ന സ്ഥലത്ത് -സ്വാതി റെഡ്ഡി 

സ്വാതി റെഡ്ഡി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നായികയാണ്. ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ച സ്വാതി കഴിഞ്ഞ ദിവസം കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത് ചില രസകരമായ കാര്യങ്ങളാണ്. തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോള്‍ അത് ആ നിമിഷത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ സ്വാതി ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാല്‍ അത് ഭര്‍ത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും പറഞ്ഞു.
ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കില്‍ അത് എന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.' സ്വാതി പറഞ്ഞു. സിനിമയില്‍ എത്തിയ കാലത്ത് തന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ഒരു എംഎംഎസ് വേദനിപ്പിച്ചെന്നും അതില്‍ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാര്‍ത്ത കൊടുത്തത് വേദനിപ്പിച്ചെന്നും സ്വാതി പറഞ്ഞു.
വിവാഹശേഷം ഭര്‍ത്താവായ വികാസിനൊപ്പം ഇന്തോനേഷ്യയിലാണ് സ്വാതി താമസിക്കുന്നത്. ഇന്തോനേഷ്യന്‍ സുനാമി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് അവിചാരിതമായി സ്വാതി അഭിമുഖം കൊടുത്തത്. ഭര്‍ത്താവിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമൊക്കെ വളരെ രസകരമായ കാര്യങ്ങളാണ് സ്വാതി സംസാരിച്ചിരിക്കുന്നത്.
കുറേയധികം നാളുകളായി സ്വാതിയുടെ അഭിമുഖം ആവശ്യപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വാതി വിദേശത്തെ തന്റെ വീടിന്റെ ലൈവ് ലൊക്കേഷന്‍ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ സ്വാതിയെ അമ്പരപ്പിച്ചു കൊണ്ട് കുറച്ചു നേരത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തക ക്യാമറാമാനെയും കൂട്ടി സ്വാതിയുടെ വീട്ടിലെത്തി. 
വഴിയിലൂടെ നടന്നുള്ള സംസാരത്തിനിടെയാണ് രസകരമായ 'ടാറ്റൂ പ്രസ്താവന' സ്വാതി നടത്തുന്നത്. പിന്നീട് നീന്തല്‍ക്കുളത്തിലെത്തി അവിടെ വച്ചും അഭിമുഖം തുടര്‍ന്നു. ഏറ്റവുമൊടുവില്‍ തിരികെ വീട്ടിലെത്തി കേക്ക് മുറിച്ച ശേഷമാണ് സ്വാതി മാധ്യമപ്രവര്‍ത്തകരെ യാത്രയാക്കിയത്. 


 

Latest News