വനിതകളുടെ പ്രവേശനത്തെ ചൊല്ലി വിവാദം തുടരുന്നതിനിടയല്‍ ഒമാനി പൗരന്റെ ശരണം വിളി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗള്‍ഫ് പൗരന്മാരെ മലയാളം പഠിപ്പിക്കാനും അതു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും പ്രവാസി മലയാളികള്‍ നടത്തുന്ന ശ്രമങ്ങളില്‍ പുതുമയില്ല. ഇവിടെ ശബരി മലയില്‍ വിശ്വാസികളോടൊപ്പമെന്ന രാഷ്ട്രീയ സന്ദേശവും ശരണം വിളിയോടൊപ്പം ഒമാനി പൗരനിലൂടെ നല്‍കുന്നുണ്ട്.