സിമ്രാന്‍ സിംഗിന്റെ ദുരൂഹ മരണം,  ഭര്‍ത്താവ് അറസ്റ്റില്‍ 

ഒഡിഷ നടി സിമ്രാന്‍ സിംഗിനെ ദുരൂഹ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സിമ്രാന്‍ സിംഗിനെ പടിഞ്ഞാറെ ഒഡീഷയിലെ സാംബല്‍പൂരിലെ മഹാനദി പാലത്തിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിമ്രാന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. സിമ്രാന്റെ ഭര്‍ത്താവ് യുഗ് സുണയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആരോപണം. ഇതിനിടെ മരിക്കുന്നതിന് മുമ്പായി സിമ്രാന്‍ ഒരു സുഹൃത്തിനയച്ച വോയിസ് മെസ്സേജും പുറത്ത് വന്നിട്ടുണ്ട്. മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും എല്ലാവരെയും വിട്ടു പോവുകയാണെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. 
സിമ്രാന്റെ മരണം കൊലപാതകമാണെന്ന ആരോപണം ഭര്‍ത്താവ് യുഗ് സുണ നിഷേധിച്ചു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ യുഗ് സുണയാണെന്നാണ് സിമ്രാന്റെ കുടുംബം ആരോപിക്കുന്നത്. യുഗ് സുണയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ജാര്‍സുഗുഡ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് സുണയും സിമ്രാനും വിവാഹിതരാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു വിവാഹം. ഭര്‍ത്താവും വീട്ടുകാരും സിമ്രാനെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സിമ്രാന്റെ കുടുംബം ആരോപിക്കുന്നത്. 

Latest News