Sorry, you need to enable JavaScript to visit this website.

ശബരിമലയിലേക്ക് പെണ്‍കുട്ടികള്‍  പോകല്ലേ-ശ്രീ റെഡ്ഡി 

കാസ്റ്റിങ് കൗച് വെളിപ്പെടുത്തലിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച തെലുങ്ക് നടി ശ്രീ റെഡ്ഡി ശബരിമല യുവതീ പ്രവേശനത്തെ വിമര്‍ശിച്ച് രംഗത്തു. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തണമെന്നും ക്ഷേത്ര ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണമെന്നും ശ്രി റെഡ്ഡി ഫേ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ച വീഡിയോയ്‌ക്കൊപ്പമാണ് ശ്രീ റെഡ്ഡി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
'ശബരിമലയില്‍ പ്രവേശിക്കുന്ന യുവതികളെ തടയുന്നതായിരിക്കും നല്ലത്. ഞാന്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുന്നു. കാരണം അവര്‍ക്ക് മൂല്യമുണ്ട്. അതുപോലെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും വില നല്‍കൂ, ഹിന്ദുത്വത്തെ സംരക്ഷിക്കൂ, അയ്യപ്പനേയും മതങ്ങളുടെ മൂല്യങ്ങളേയും ബഹുമാനിക്കൂ. ദൈവത്തിന് എതിരായി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ നമുക്ക് അനുഗ്രഹം ലഭിക്കില്ല. മാത്രമല്ല അത് പെണ്‍കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്ശ്രീ റെഡ്ഡി പറയുന്നു.
വിദ്യാഭ്യാസമുള്ള വിഡ്ഢികളോട് പുച്ഛം തോന്നുന്നു. സുപ്രീം കോടതിക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും മുന്‍പ് ഹിന്ദു വേദങ്ങള്‍ ഉണ്ടായത് ആചാരങ്ങള്‍ പഠിപ്പിക്കാനാണ്, എന്ത് ചെയ്യണം, ചെയ്യരുതെന്ന് പഠിപ്പിക്കാനുമാണ് എന്ന് തുടങ്ങിയ മറുപടികളാണ് ശ്രീ റെഡ്ഡി പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍ക്കുള്ള മറുപടിയായി നല്‍കുന്നത്.
തെലുങ്ക് സിനിമ ലോകത്ത് ജൂനിയര്‍ നടിമാര്‍ക്കെതിരായ ചൂഷണങ്ങള്‍ സംബന്ധിച്ച് ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്.
തമിഴ് നടന്‍ വിശാല്‍, ലോറന്‍സ്, ശ്രീകാന്ത്, സംവിധായകല്‍ സുന്ദര്‍ സി, എആര്‍ മുരുകദോസ് എന്നിവല്‍ക്കെതിരേയും നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു.

Latest News