ബ്രിട്ടനില്‍ ഓണ്‍ലൈന്‍  വിവാഹ മോചനം പെരുകി 

വിവാഹത്തോട് പൊതുവെ വിമുഖതയാണ് യുകെയിലെ യുവതലമുറയ്ക്ക്. അങ്ങനെയിരിക്കെയാണ് വിവാഹിതരായവര്‍ കൂടി അതിവേഗം വിഴിപിരിയലിനു മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനു വഴിവച്ചിരിക്കുന്നത് ഓണ്‍ലൈന്‍ വിവാഹമോചന നടപടിക്രമങ്ങളും. സ്മാര്‍ട്ട്‌ഫോണിലൂടെ ബന്ധം പിരിയാന്‍ അപേക്ഷ നല്‍കാന്‍ പറ്റിയതോടെ വിവാഹമോചനത്തിന്റെ എണ്ണവും കൂടി. ക്രിസ്മസ് ദിനത്തില്‍ മാത്രം 13 വിവാഹമോചന അപേക്ഷകളാണ് കോടതികളിലെത്തിയത്. ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നുവരെയുള്ള ദിവസങ്ങളില്‍ കോടതികളിലെത്തിയത് 455 ഓണ്‍ലൈന്‍ വിവാഹമോചന അപേക്ഷകളാണ്.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിവാഹമോചനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കിയത്. കുടുംബക്കോടതികളില്‍ പെട്ടെന്ന് അപേക്ഷിക്കുകയും ആവശ്യമായ രേഖകള്‍ അപ് ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്യാം. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ വിവാഹമോചനം വിരല്‍ത്തുമ്പില്‍ എന്നതായി സ്ഥിതി. ഇത് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും ബാധിച്ചു. ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 23,000 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചുവെന്ന് നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Latest News