Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലക്കാടിന്റെ പാക് മരുമകള്‍ക്ക്   ഇന്ത്യന്‍ പൗരത്വം 

പാലക്കാട് സ്വദേശിയെ പ്രണയിച്ച് വിവാഹം ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി മറിയത്തിന് ഏഴു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പൗരത്വം. പാലക്കാട് ഡയറാ സ്ട്രീറ്റ് സ്വദേശി ഇംദാദ് ഷാമിലിനെ വിവാഹം ചെയ്ത മറിയം യൂസഫിനാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. പൗരത്വസര്‍ട്ടിഫിക്കെറ്റ് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയില്‍ നിന്നു ബന്ധുക്കളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മറിയം യൂസഫ് ഏറ്റുവാങ്ങി.
2008 ലാണ് പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ മറിയം യൂസഫ് പാലക്കാട് ഡയറാ സ്ട്രീറ്റ് സ്വദേശി ഇംദാദ് ഷാമിലിനെ വിവാഹം ചെയ്തത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഇന്ത്യന്‍ പൗരനല്ലാത്ത ഒരു വ്യക്തിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിക്കണമെന്നാണ് നിയമം. ഇതിനെ തുടര്‍ന്ന് 2017ല്‍ പൗരത്വ സര്‍ട്ടിഫിക്കറ്റിനായി ജില്ലാ ഭരണകൂടം വഴി അപേക്ഷ നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് പൗരത്വസര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ കൈമാറിയത്.

Latest News