ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ ബ്ലഡ് പ്രഷര്‍ ഗുളികകളില്‍ കാന്‍സറിന് കാരണമായ കെമിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ഫാര്‍മസികളില്‍ നിന്ന് പതിനായിരക്കണക്കിന് ഗുളികകള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശം. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി ആണ് ഇതുസംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയത്. നാല് ടൈപ്പ് ഗുളികകളാണ് ഫാര്‍മസികളില്‍ നിന്ന് തിരിച്ചു വിളിക്കുന്നത്.
റോക്കറ്റ് ഓയിലില്‍ ഉപയോഗിക്കുന്ന ചേരുവ ഗുളികകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കാന്‍സറിന് കാരണമായ കെമിക്കല്‍ ആണിത്. ഉയര്‍ന്ന പ്രഷര്‍ ഉള്ളവര്‍ക്ക് നല്‍കുന്ന ഗുളികയാണിത്. ഗുളികകള്‍ തിരിച്ചുവിളിക്കുമ്പോള്‍ ബദല്‍ ഗുളികകള്‍ ഇല്ലാതെ വരുന്നത് ആയിരക്കണക്കിന് രോഗികള്‍ക്ക് തിരിച്ചടിയാവും. ഈ ഗുളികയുടെ ഇരുപത് ലക്ഷം പ്രിസ്‌ക്രിപ്ഷന്‍ പോയിട്ടുണ്ടെന്നാണ് ലണ്ടനിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ കണക്കാക്കുന്നത്.
ലോകമെങ്ങും ജാഗത്രാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ഗുളികകള്‍ വാങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരുന്നിന്റെ ചേരുവ പ്രധാനമായും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് ഇത് തിരിച്ചടിയാവും.