കുഞ്ഞാലിക്കുട്ടിയേയും റഊഫിനേയും കക്ഷി ചേര്‍ക്കാന്‍ വി.എസിന്റെ ഉപഹരജി

കൊച്ചി- ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെയും ബന്ധു റഊഫിനെയും കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ ഉപഹരജി സമര്‍പ്പിച്ചു.
കേസില്‍ കുഞ്ഞാലിക്കുട്ടിയെയും മറ്റും രക്ഷിക്കാനായി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പണം നല്‍കിയെന്ന റഊഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

മതിയായ തെളിവുകള്‍ ഉണ്ടായിട്ടും കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാതെ കേസ് എഴുതുത്തള്ളിയ കോഴിക്കോട് മജിസ്േ്രടറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് വി.എസിന്റെ പുനരന്വേഷണ ഹരജി.

 

Latest News