കേരളത്തിലേക്ക് പോകരുതെന്ന് ഇന്ത്യയിലുള്ള സൗദികൾക്ക് നിർദ്ദേശം

മുംബൈ- സമരങ്ങളും പ്രതിഷേധവും നടക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകരുതെന്ന് കൊച്ചിയിൽ കഴിയുന്ന സൗദി പൗരന്മാരോട് സൗദി മുംബൈ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും പ്രകടനങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും നടന്നുവരികയാണ്. അത് കാരണം സുരക്ഷ മുൻ നിർത്തി എല്ലാവരും താമസ സ്ഥലങ്ങളിൽ തന്നെ കഴിയണം. കൊച്ചിയിലുളള എല്ലാ സൗദി പൗരന്മാരും ആവശ്യമെങ്കിൽ 00919892019444 ഹെൽപ് ലൈനിൽ വിളിക്കണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു.
 

Latest News