അൽഹസയിൽ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി

അൽഹസ- കഴിഞ്ഞദിവസം അൽഹസയിൽനിന്ന് കാണാതായ കൊല്ലം പത്തനാപുരം സ്വദേശി അഷ്‌റഫിന്റെ മകൻ മുജ്തബ (15)യെ കണ്ടെത്തി. രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. റിയാദ് റോഡിൽ ഉള്ള ദനൂബ് ഹൈപ്പർ മാർക്കറ്റിനടുത്തുള്ള പാർക്കിന് സമീപത്തെ പള്ളിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.  സ്ഥിരമായി പള്ളിയിൽ കിടന്നുറങ്ങുന്ന ഈ കുട്ടിയെ സംശയത്തിന്റെ പേരിൽ ഒരു സ്വദേശി പൗരൻ സമീപിച്ചു വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇദ്ദേഹമാണ് പിതാവിനെ വിവരമറിയിച്ചത്. 
തിങ്കളാഴ്ച അസർ നമസ്‌കാരത്തിനു ശേഷമാണ് മുബാറസ് മോഡേൺ ഇന്റർനാഷണൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുജ്തബയെ കാണാതായത്. പിതാവ് പള്ളിയിൽ പോകുന്ന സമയത്ത് മുജ്തബ വീട്ടിലുണ്ടായിരുന്നു. തിരികെ എത്തിയപ്പോൾ കാണാനില്ലായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
 

Latest News