യു.എസ്.ബി  കൂടുതല്‍ സുരക്ഷിതമാകുന്നു; വികസനത്തിൽ നാഴികക്കല്ല്

യു.എസ്.ബി വഴി കണക്ട് ചെയ്യുന്ന ഉപകരണങ്ങളും കംപ്യൂട്ടറുകളും കൂടുതൽ സുരക്ഷിതം

നിത്യജീവതത്തിൽ ഒഴിച്ചുകൂടാനാവത്തതായി മാറിയിരിക്കുന്ന യു.എസ്.ബി കൂടുതൽ സുരക്ഷിതമാക്കാൻ നടപടി. യു.എസ്.ബി സാങ്കേതിക വിദ്യയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന യു.എസ്.ബി ഇംപ്ലിമെന്റേഴ്‌സ് ഫോറമാണ് (യു.എസ്.ബി-ഐ.എഫ്) ടൈപ് സി എന്ന പേരിൽ പുതിയ പ്രോഗ്രാം പ്രഖ്യാപിച്ചത്. യു.എസ്.ബിയുടെ സുരക്ഷയിൽ പ്രധാന നാഴികക്കല്ലാണിത്. 
ഡിജിറ്റൽ ക്യാമറ, പ്രിന്റർ, സ്‌കാനർ, എക്‌സ്റ്റേണൽ ഹാർഡ് ഡ്രൈവ് എന്നിവയൊക്കെ കംപ്യൂട്ടറുകളുമായി കണക്ട് ചെയ്യുന്നത് യു.എസ്.ബി സാങ്കേതിക വിദ്യ വഴിയാണ്. അതുകൊണ്ടു തന്നെ പല പ്ലാറ്റ്‌ഫോമുകളെ യോജിപ്പിക്കുന്ന ഇതിന്റെ സുരക്ഷ വളരെ പ്രധാനമാണ്. 
യു.എസ്.ബി ടൈപ് സി ചാർജറുകളുടെയും ഉപകരണങ്ങളുടെയും കണക്ഷനിൽ ക്രിപ്ര്‌റ്റോഗ്രാഫിക് സുരക്ഷയാണ് സവിശേഷത.
യു.എസ്.ബി കണക്ഷൻ ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ടുവരുന്ന വൈറസുകളിൽനിന്ന് സുരക്ഷിതമാക്കാൻ ടൈപ് സി ഓതന്റിക്കേഷൻ മാർഗമൊരുക്കുന്നു. അനുയോജ്യമല്ലാത്ത യു.എസ്.ബി ചാർജറുകളും ഉപകരണങ്ങളും നിരാകരിക്കുകയും ചെയ്യും. പുതിയ പ്രോട്ടൊക്കോൾ ഉപയോഗിക്കുന്നതോടെ യു.എസ്.ബി ഡിവൈസ്, യു.എസ്.ബി കേബിൾ, യു.എസ്.ബി ചാർജർ എന്നിവയുടെ ആധികാരികത ഉറപ്പാക്കാൻ സാധിക്കും. 
അനുയോജ്യമല്ലാത്ത വൈദ്യുതിയും ഡാറ്റയും ട്രാൻസ്ഫർ ചെയ്യപ്പെടുന്നതിനു മുമ്പ് തന്നെ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ സാധിക്കുന്നത് കംപ്യൂട്ടറുകളും ഉപകരണങ്ങളും നശിക്കാതിരിക്കാനും ഡാറ്റകൾ നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. 

Latest News