Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍  ഉണ്ണി മുകുന്ദന്‍, അറിഞ്ഞില്ലെന്ന് സംവിധായകന്‍ 

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കത്തില്‍ നിന്ന് ക്വീന്‍ ഫെയിം ധ്രുവനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. അതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ഇപ്പോഴിതാ മറ്റൊരു വിവാദം രൂപപ്പെട്ടിരിക്കുകയാണ്. ധ്രുവിന് പകരക്കാരനായി ഉണ്ണി മുകുന്ദന്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണി മുകുന്ദന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ താന്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം നടത്തി.
2019ല്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ഈ വര്‍ഷത്തെ രണ്ടു പ്രധാന ചിത്രങ്ങളില്‍ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന്‍ സജീവ് പിളള പറഞ്ഞു.ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും നടന്‍ ധ്രുവനും പറഞ്ഞു.

Latest News