Sorry, you need to enable JavaScript to visit this website.

ഭര്‍ത്താക്ക•ാരെ ഒഴിവാക്കി  സ്വവര്‍ഗാനുരാഗികളായ  യുവതികള്‍ ഒന്നായി 

ലക്‌നൗ: ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഭര്‍ത്താക്ക•ാരെ ഉപേക്ഷിച്ച് സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ ഒന്നായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ് സംഭവം.ഒരേ കോളേജില്‍ പഠിച്ച ഇവര്‍ വിവാഹത്തിന് മുന്‍പ് പരസ്പരം ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും തുറന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. അവസാനം നിര്‍ബന്ധത്തിന് വഴങ്ങി വേറെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്നും വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണമെന്നും ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധിയാണ് ഇവര്‍ക്ക് സൗകര്യമൊരുക്കിയത്.  എന്നാല്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

Latest News