പൂജ്യം ഡിഗ്രിക്ക് താഴെ ഇംഗ്‌ളീഷ്  ചാനല്‍ നീന്തി കത്രീന കൈഫ് 

പുതുവത്സരാഘോഷങ്ങള്‍ എപ്പോഴും വാര്‍ത്തയാകാറുള്ളതാണ്. പലരും ഇത്തരം ആഘോഷങ്ങള്‍ക്കായി വിദേശത്തേയ്ക്ക് പറക്കാറുണ്ട്. ചിലര്‍ പുതുവസര പാര്‍ട്ടികളില്‍ ആവും സംബന്ധിക്കുക. എന്നാല്‍ ബോളിവുഡ്താരം കത്രീന കൈഫിന്റെ ഇത്തവണത്തെ പുതുവത്സരാഘോഷം അല്‍പം സാഹസികമായിരുന്നു. മുമ്പൊക്കെ കോടികള്‍ പ്രതിഫലം വാങ്ങി പാര്‍ട്ടികളില്‍ നൃത്തം ചെയ്യാറുള്ള കത്രീന ഇക്കുറി കൊടും തണുപ്പില്‍ നീന്തിയാണ് ധീരത കാട്ടിയത്.
പൂജ്യം ഡിഗ്രി താപനിലയ്ക്കും താഴെ ഇംഗ്ലീഷ് ചാനലില്‍ നീന്തിയാണ് കത്രീന പുതുവത്സരം ആഘോഷിച്ചത്. സഹോദരിമാര്‍ക്കാപ്പം ഇംഗ്ലീഷ് ചാനലില്‍ നീന്തുന്ന വിഡിയോ കത്രീന തന്നെയാണ് പങ്കു വച്ചത്. പൂജ്യം ഡിഗ്രിയാണ് താപനിലയെന്നും ഇപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും താന്‍ കേട്ടില്ലെന്നും കത്രീന വിഡിയോയില്‍ പറയുന്നു.
പുതുവത്സരാശംസകള്‍ നേര്‍ന്നതിനൊപ്പം പുതിയ വര്‍ഷത്തില്‍ പഠിച്ചിരിക്കേണ്ട ചില പാഠങ്ങളും താരം ഓര്‍മിപ്പിച്ചു. ഏതായാലും താരത്തിന്റെ സാഹസത്തിനെ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Latest News