റിയാദ്- മസ്ജിദില്‍ നമസ്‌കാരത്തിനുശേഷം സുഹൃത്തുക്കളെ കാത്തിരുന്ന ബംഗ്ലാദേശി തൊഴിലാളി മരിച്ചു. റിയാദ് സുലൈയില്‍ ഫൈഹ സ്ട്രീറ്റിലെ ഇബ്രാഹിം അല്‍ ഖലീല്‍ മസ്ജിദല്‍ തിങ്കളാഴ്ചയാണ് സംഭവം. മഗ് രിബ് നമസ്‌കാരത്തിനുശേഷം കൂട്ടുകാരേയും കാത്ത് ഇദ്ദേഹം പള്ളിയിടെ ഇരിപ്പിടത്തില്‍ ഇരിക്കുന്നതും അവിടെ വെച്ച് മരിക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ പ്രചരിച്ചു.