ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല; ചരിത്രമെഴുതി വനിതാ മതില്‍

കാസര്‍കോട്-  സ്ത്രീസമത്വം മുന്നോട്ടുവെച്ചും നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലില്‍ ലക്ഷങ്ങള്‍ അണിചേരുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും പതിനായിരങ്ങളാണ് ഒഴുകി എത്തിരിക്കുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ക്കുന്നത്. ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ വളരെ ആവേശത്തോടെയാണ് മതിലില്‍ അണിനിരക്കുന്നത്. പലയിടത്തും സംഘാടകര്‍ ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പേരാണ് എത്തിയിരിക്കുന്നത്.

http://malayalamnewsdaily.com/sites/default/files/2019/01/01/kasrgod.jpg

 

Latest News