വനിതാ മതിലിനെതിരെ സമസ്ത; സ്ത്രീകളെ രംഗത്തിറക്കരുത്


കോഴിക്കോട്- സ്ത്രീകളെ പരസ്യമായി രംഗത്തിറക്കരുതെന്ന് സമസ്ത യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. സ്ത്രീകള്‍ക്ക് പവിത്രവും മാന്യവുമായ സ്ഥാനം മതം കല്‍പിച്ചിട്ടുണ്ട്. മതം കല്‍പിച്ച  അതിര്‍വരമ്പുകള്‍ക്കപ്പുറം ആരു പോയാലും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വനിതാ മതിലിനോട് യോജിക്കാന്‍ കഴിയില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.


ആയിരക്കണക്കിന് സ്ത്രീകള്‍ സംഘ്പരിവാര്‍ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തതും എന്‍.എസ്.എസ്പോലുള്ള സംഘടനകളുടെ നിലപാടുമാണ് സംസ്ഥാന സര്‍ക്കാരിനെ വനിതാമതിലെന്ന ആശയത്തിലേക്കെത്തിച്ചത്. ഇതിനായി ഹിന്ദുസംഘടനകളുടെയോഗം വിളിച്ച് , സംഘാടക സമിതി രൂപീകരിച്ചതോടെ വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസും മുസ്്‌ലിം ലീഗും രംഗത്തുവന്നു.

 

Latest News