മസാജ് ചെയ്യുന്നതിനിടെ  വിദേശ വനിതയെ പീഡിപ്പിച്ചു 

മസാജ് ചെയ്യുന്നതിനിടയില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബിജ്‌നൂര്‍ സ്വദേശിയായ ഫര്‍ഹാന്‍ ജമ എന്ന സ്പാ ജീവനക്കാരനെതിരെയാണ് ബ്രിട്ടീഷ് വനിത പരാതി നല്‍കിയത്.  അമ്പത്തിനാലുകാരിയായ ഇവര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ മസാജ് സെന്ററിലെ ജീവനക്കാരനായിരുന്നു  ഇയാള്‍. ഡിസംബര്‍ 19നാണ്  ചണ്ഡിഗഡിലെ ഐടി പാര്‍ക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ഡിസംബര്‍ 20 നാണ് പീഡനം നടന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഭര്‍ത്താവിനെ മസാജ് ചെയ്ത ശേഷം ശേഷമാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദേശ വനിത നല്‍കിയ മൊഴിയില്‍ പറയുന്നു.
ഡിസംബര്‍ 27 ന് സിംലയിലേക്ക് തിരിച്ചു പോകുന്ന സമയത്ത് ഇവര്‍ ഇരുവരും ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജമയെ ഹോട്ടലില്‍ നിന്ന് പിരിച്ചു വിട്ടതല്ലാതെ സംഭവം ഹോട്ടല്‍ അധികൃതര്‍ പൊലിസിനെ അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ അധികൃതരെ പൊലിസ് ചോദ്യം വരികയാണ്.

Latest News