സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍- സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാമ്പസിലെ അക്രമ രാഷ്ട്രീയത്തിനിരയായി അരക്കു താഴെ തളര്‍ന്ന അദ്ദേഹം വീല്‍ചെയറിലിരുന്നും പൊതുരംഗത്ത് സജീവമായിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന നേതാവായിരിക്കെയാണ് അക്രമത്തിനിരയായത്. 2006 മുതല്‍ 11 വരെ നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.

 

 

 

Latest News