Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തലാഖ് ബിൽ: കുഞ്ഞാലിക്കുട്ടിക്കെതിരെ  സാദിഖ് അലി തങ്ങൾ

കൊച്ചി - ലോക്സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. 
കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ സ്വഭാവികമായും അതൃപ്തിയുണ്ടായിട്ടുണ്ടെന്നും താൻ അതിനെ നിഷേധിക്കുന്നില്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ ന്യായീകരിക്കുന്നില്ല. അതിനെ പാർട്ടി ഗൗരവമായി തന്നെയാണ് എടുത്തിട്ടുള്ളത്. അത്തരത്തിൽ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. വോട്ടെടുപ്പ് സമയത്ത് ലോക്സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഇല്ലാതെ പോയത് വലിയ ശ്രദ്ധക്കുറവ് തന്നെയാണെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത് എല്ലാ ജനപ്രതിനിധികൾക്കും ഒരു പാഠമാണ്. അത് പാർലമെന്റ് അംഗമാണെങ്കിലും പഞ്ചായത്ത് അംഗമാണെങ്കിലും ശരി. ജനപ്രതിനിധികൾ അവരുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുത്. അത് പാർട്ടി താൽപര്യങ്ങൾക്ക് മാത്രമല്ല രാജ്യ താൽപര്യത്തിനും എതിരാണ്. ആ നിലയക്ക് തന്നെയാണ് അതിനെ കാണുന്നത്. ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്തവും കടപ്പാടും ബാധ്യതയുമൊക്കെയുണ്ട്. അത് പാർട്ടി മനസിലാക്കുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിലപാടുകളും മുന്നറിയിപ്പുകളും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്ന് തോന്നിയതിനെ തുടർന്ന് പാർട്ടി അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. ഇനി പാർട്ടി പ്രസിഡന്റിനെ നേരിൽ കണ്ട് വിശദീകരണം നൽകേണ്ട കാര്യമേയുള്ളു. കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ സജീവമായ നേതാവാണ്. ആ നിലയക്ക് പാർട്ടി അദ്ദേഹത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. 
കുഞ്ഞാലിക്കുട്ടി ദൽഹിയിൽ തന്നെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ദേശീയ തലത്തിൽ പാർട്ടിക്ക് അസാന്നിധ്യമുണ്ടായി. അതു നികത്തുന്നതിന്റെ ഭാഗമായിട്ടാണ് അവിടെ മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടിയെ പാർട്ടിയെ പ്രതിനിധീകരിക്കാൻ നിയോഗിച്ചത്. അതിന് മാറ്റമില്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
 

Latest News