Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നജ്മൽ ബാബുവിന്റെ മരണാനന്തര കർമം; അനുകൂല ഉത്തരവ് സമ്പാദിച്ച് യൂത്ത് ലീഗ്

കൊച്ചി- നക്‌സലൈറ്റ് നജ്മൽ ബാബു കേസിൽ അനുകൂല ഉത്തരവ് സമ്പാദിച്ച് യൂത്ത് ലീഗ്. പാർട്ടി ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം ഇറക്കി. തന്നെ ചേരമാൻ പളളിയിൽ ഖബറടക്കണമെന്ന നജ്മൽ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദഹിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നജ്മൽ ബാബുവിന് പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടു എന്നതായിരുന്നു കേസ്. കേസിൽ ഹൈക്കോതി ഉത്തരവ് വന്ന ശേഷമാണ് പുതിയ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്. 
പുതിയ ഉത്തരവ് പ്രകാരം, ഏതെങ്കിലും വ്യക്തിക്ക് അയാളുടെ മതം ഏതാണെന്ന് വ്യക്തമാക്കി തഹസിൽദാർക്ക് ഡിക്ലറേഷൻ നൽകാം. ഡികഌറേഷൻ ലഭിച്ചാൽ  മരണാനന്തര കർമങ്ങൾ അയാളുടെ വിശ്വാസ പ്രകാരമായിരിക്കണമെന്ന് തഹസിൽദാർ ഉറപ്പു വരുത്തണമെന്ന് വിജ്ഞാപനം പറയുന്നു.ഈ മാസം ഇരുപത്തി ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്നലെയാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതെന്ന് എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
ഹിന്ദുത്വ ഫാസിസം പിടിമുറക്കുന്ന കാലത്ത് ഒരു മുസ്‌ലിമായിരിക്കുകയാണ് ഏറ്റവും ധീരമായ രാഷ്ട്രീയ പ്രതിരോധം എന്നു പറഞ്ഞാണ് ഏതാനും വർഷങ്ങൾക്കുമുമ്പ് ടി.എൻ. ജോയ് ഇസ്‌ലാം മതം സ്വീകരിച്ചത്. അതിന് ശേഷം എഴുതിയ ഒരു കത്തിൽ മരണ ശേഷം തന്റെ മൃതദേഹം കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്‌കരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

'ഞാൻ മരിക്കുമ്പോൾ എന്നെ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്‌കരിക്കാൻ കഴിയുമോ. നോക്കൂ മൗലവി, ജനനം തെരഞ്ഞെടുക്കാൻ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി....ബാബരി പള്ളി തകർക്കലിനും ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം സഹിക്കുന്ന വിവേചനങ്ങളിൽ ഞാൻ അസ്വസ്ഥനാണ്....കത്തിൽ അദ്ദേഹം പറഞ്ഞു. പത്രസമ്മേളനം നടത്തി അത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മരണത്തിന് ശേഷം മൃതദേഹം ബന്ധുക്കളുടെ ഇഷ്ടപ്രകാരം ദഹിപ്പിക്കുകയായിരുന്നു. മൃതദേഹം ദഹിപ്പിച്ചതിനെതിരെ ദിവസങ്ങൾക്കകം യൂത്ത് ലീഗ് ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. റിട്ട് ഹരജി കോടതി പരിഗണിക്കുയും ഒരാൾ മരിച്ചാലും അയാളുടെ പൗരാവകാശങ്ങൾ അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നജ്മൽ ബാബുവിന് അഭിലാഷ പ്രകാരമുളള ഖബറടക്കം നിഷേധിച്ചതിന് ശേഷം മനുഷ്യാവകാശ പ്രവർത്തകൻ കമൽ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. കമൽ നജ്മൽ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
 

Latest News