നടന്‍ മഹേഷ് ബാബുവിന്റെ  ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു 

ഹൈദരാബാദ്- തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടനെതിരെ നടപടി. ഹൈദരാബാദ് ജിഎസ്ടി കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം 2007-08 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തി എന്നാണ് കണ്ടെത്തിയരിക്കുന്നത്. 18.5 ലക്ഷം രൂപയാണ് താരം കുടിശ്ശിക വരുത്തിയത്. മഹേഷ് ബാബുവിന്റെ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. നികുതി കുടിശ്ശികയുടെ പലിശയും പിഴയും ഉള്‍പ്പെടെ 73.5 ലക്ഷം രൂപയാണ് അടച്ച് തീര്‍ക്കേണ്ടത്. 42 ലക്ഷം രൂപ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ബാക്കി തുക ഐസിഐസിഐ ബാങ്കില്‍ നിന്നും ഈടാക്കുമെന്ന് ജിഎസ്ടി അധികൃതര്‍ അറിയിച്ചു. സഹകരിക്കാത്ത ബാങ്കുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. നികുതി കുടിശ്ശിക താരാതെ മഹേഷ് ബാബുവിന് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധ്യമല്ല.

Latest News