മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ 

ഇന്ത്യന്‍ സിനിമയിലെ ഹോട്ട് സുന്ദരി ആരാണെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സണ്ണി ലിയോണ്‍ ആണ് ഇന്നും ആ പേരിന് അര്‍ഹയായി ഇരിക്കുന്നത്. അശ്ലീല സിനിമകളിലെ നായികയായിരുന്ന സണ്ണി ഇന്ന് ബോളിവുഡിന്റെ പ്രിയങ്കരിയാണ്. ജിസം 2 വിലൂടെ മുഖ്യധാര സിനിമയിലേക്ക് എത്തിയ സണ്ണിയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. 
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണിയുടെ സാന്നിധ്യമുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. എന്നാല്‍ മധുരരാജയുടെ അണിയറ പ്രവര്‍ത്തകരോ സണ്ണിയുടെ അടുത്ത വൃത്തങ്ങളോ വാര്‍ത്ത സ്ഥിതികരിച്ചിട്ടില്ല. 
മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച് 2010 ലെ ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. സിനിമയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. 

Latest News