നീളന്‍ മുടി പെണ്‍കുട്ടികള്‍ക്ക് എന്നും ഐശ്വര്യത്തിന്റെ പ്രതീകമാണ്. ആ ഐശ്വര്യം കൈമുതലായുള്ള നിലാന്‍ഷി പട്ടേല്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോഡാണ്.
കൗമാരക്കാരില്‍ ഏറ്റവും നീളമുള്ള മുടിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ ഗുജറാത്തി പെണ്‍കുട്ടി സ്വന്തമാക്കിയിരിക്കുന്നത്.
170.18 സെന്റിമീറ്ററാണ് (5 അടി 7 ഇഞ്ച് ) നിലാന്‍ഷിയുടെ മുടിയുടെ നീളം. അര്‍ജന്റീന സ്വദേശിയായ അബ്രില്‍ ലോറന്‍സറ്റിയുടെ റെക്കോര്‍ഡാണ് നിലാന്‍ഷി തിരുത്തിയത്. 151 സെന്റിമീറ്ററാണ് (4 അടി 11.8 ഇഞ്ച്) അബ്രിലിന്റെ മുടിയുടെ നീളം.
പത്ത് വര്‍ഷം മുമ്പ് മുടി മുറിച്ച് വൃത്തികേടായതോടെയാണ് ഇനി മുടി മുറിക്കില്ല എന്ന് നിലാന്‍ഷി തീരുമാനിക്കുന്നത്. ആ തീരുമാനമാണ് ഇന്ന് നിലാന്‍ഷിന് ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള പെണ്‍കുട്ടി എന്ന റെക്കോര്‍ഡ് നേടി കൊടുത്തത്.
നീളന്‍ മുടിയുള്ളതു കൊണ്ട് തന്നെ കൂട്ടുകാര്‍ നിലാന്‍ഷിയെ 'റെപുന്‍സല്‍' (ജര്‍മന്‍ ചെറുകഥയിലെ നീണ്ട സ്വര്‍ണമുടിയുള്ള രാജകുമാരി) എന്നാണ് വിളിക്കുന്നത്.
മുടി ചീകാനും കെട്ടി വെയ്ക്കാനും അമ്മയാണ് സഹായിക്കുന്നതെന്നും നീളന്‍ മുടി കാരണം യാതൊരു പ്രശ്‌നങ്ങളും തനിക്കില്ലെന്നുമാണ് നിലാന്‍ഷി പറയുന്നത്. മാത്രമല്ല, ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് നിലാന്‍ഷി മുടി കഴുകുന്നത്. നനഞ്ഞ മുടി ഉണങ്ങാന്‍ അര മണിക്കൂറും ചീകി ഒതുക്കാന്‍ ഒരു മണിക്കൂറും സമയമാണ് നിലാന്‍ഷി ചിലവിടുന്നത്.