നയന്‍സിന് പുതിയ പ്രേമം, ക്രിസ്തുമസ് അടിപൊളി 

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്.  ഇരുവരും ഇത് പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. നയന്‍സുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വി?ഘ്‌നേഷ് ഇന്‍സ്റ്റ?ഗ്രാമിലുള്‍പ്പടെ പങ്കുവയ്ക്കാറുമുണ്ട്.   ഇരുവരും വിവാഹത്തിനു മുന്‍പേ തങ്ങള്‍ മികച്ച താരജോഡികളാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോയും ചിത്രങ്ങളുമാണ് പങ്ക് വെച്ചിട്ടുള്ളതും. ഇപ്പോഴിതാ ഇരുവരുമൊന്നിച്ചുള്ള  ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആര്യയും അമലാ പോളും പ്രധാനവേഷത്തിലെത്തിയ 'താനാ സേര്‍ന്ത കൂട്ടം', നയന്‍താരവിജയ് സേതുപതി ജോഡികള്‍ തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'നാനും റൗഡി താന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. 


 

Latest News