ആമിര്‍ഖാനും ഫാത്തി സനയും തമ്മിലെന്ത്? 

ബോളിവുഡ് നടന്‍ ആമിര്‍ ഖാനും നടി ഫാത്തിമ സന ഷെയ്ക്കും തമ്മിലുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി സന രംഗത്ത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലെ വര്‍ത്തകളോടുള്ള സനയുടെ പ്രതികരണമിങ്ങനെ. 'ഇത് തീരെ വിചിത്രമായി തോന്നുന്നു. എന്റെ അമ്മ പതിവായി ടി.വി. കാണാറുണ്ട്. കഴിഞ്ഞ ദിവസം 'നിന്റെ ചിത്രം വന്നുവെന്ന്' ചൂണ്ടിക്കാട്ടി. 'എന്താ എഴുതിയിരിക്കുന്നതെന്നറിയാന്‍ തലക്കെട്ട് നോക്കൂ' എന്നായി ഞാന്‍. തീരെ അസ്വസ്ഥയായതു കൊണ്ടാണ് ഞാന്‍ തന്നെ മറുപടിയുമായി വരാമെന്ന് കരുതിയത്.''ആരെങ്കിലും നിങ്ങളുടെ മേല്‍ ആരോപണം ഉന്നയിക്കുന്നുവെങ്കില്‍, 'എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്ന്' ചോദിക്കുക. നിങ്ങള്‍ ആക്രമണ സ്വഭാവമുള്ളയാളെങ്കില്‍ നിങ്ങള്‍ ആക്രമിക്കും. സഹിഷ്ണുതയുണ്ടെങ്കില്‍ പോലും നിങ്ങള്‍ അതേക്കുറിച്ച് പറയും.'
'പക്ഷെ കൂടുതല്‍ വിവരിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. കാരണം നിങ്ങള്‍ എന്ത് ചെയ്താലും, ജനം നിങ്ങളെക്കുറിച്ച് സംസാരിക്കും. അത് നമ്മളെ ബാധിക്കേണ്ട കാര്യമില്ല. ഇതൊക്കെ പടച്ചു വിടുന്നവര്‍ എന്നോട് വന്ന് നന്നായി പെരുമാറുകയും ചെയ്യും. അതവരുടെ തൊഴിലാണ്. അവര്‍ സ്വസ്ഥമായി ഉറങ്ങുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു,'
ദംഗലില്‍ ഒപ്പം അഭിനയിച്ച അപര്‍ശക്തി ഖുറാനയുമായും ബന്ധപ്പെടുത്തി സനയെക്കുറിച്ചുള്ള വാര്‍ത്തകളുണ്ട്. ആമിറും അപര്‍ശക്തിയുമായുള്ള ബന്ധത്തെക്കുറിച്ച് സനക്ക് പറയാനുള്ളത് ഇതാണ്. 'അപര്‍ശക്തിയും ആമിറും എനിക്ക് സ്‌പെഷ്യല്‍ ആണ്. അതെന്നെ ബാധിക്കേണ്ട കാര്യമെന്താണ്?' തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനാണ് സനയുടെ ഏറ്റവും പുതിയ ചിത്രം.

Latest News