പ്രണവിന് ക്രിസ്മസ് കേക്കുമായി മമ്മുട്ടി 

വളര്‍ന്നു വരുന്ന താരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. മോഹന്‍ലാലിന് പിന്നാലെ പ്രണവ് സിനിമയില്‍ അരങ്ങേറുകയാണെന്നറിഞ്ഞപ്പോള്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. പ്രണവിനും മുന്‍പേ ദുല്‍ഖര്‍ സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. അനുജന്റെ വരവില്‍ ദുല്‍ഖറും ഏറെ സന്തോഷവാനായിരുന്നു. ഒരേ സമയത്ത് സിനിമയില്‍ തുടക്കം കുറിച്ച മോഹന്‍ലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. ആദിയുടെ റിലീസിന് മുന്നോടിയായി മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലേക്കെത്തിയിരുന്നു. തന്റെ സിനിമയ്‌ക്കൊപ്പമാണ് ആദിയെത്തുന്നതെന്നറിഞ്ഞിട്ടും മെഗാസ്റ്റാര്‍ ശക്തമായ പിന്തുണയാണ് അപ്പുവിന് നല്‍കിയത്. മോഹന്‍ലാലിന്റെ ഇച്ചാക്കയാണ് മമ്മൂട്ടി. ഇത്തവണ പ്രണവിനൊപ്പമാണ് മമ്മൂട്ടി ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. 


 

Latest News