കണ്ണൂരില്‍ 79കാരിയ്ക്കും രക്ഷയില്ല 

കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് എഴുപത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. എടക്കാട് സ്വദേശിയായ വിജേഷാണ് പിടിയിലായത്. വൃദ്ധയുടെ സമീപവാസിയായ വിജേഷ് ചൊവ്വാഴ്ച രാവിലെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയത്. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയും കടന്നുകളയുകയും ചെയ്തു.
ഇവരുടെ പരാതിയില്‍ അന്വേഷണം നടത്തി മണിക്കൂറികള്‍ക്കുള്ളില്‍ വിജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൃദ്ധയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മകനുപേക്ഷിക്കുകയും ചെയ്തതോടെയാണ് ഒറ്റയ്ക്കായത്. ഇത് അറിയാവുന്ന വിജേഷ് അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest News