ഫെയ്‌സ് ബുക്കിന്റെ പേരില്‍ കരയാതിരിക്കാന്‍ കേരള പോലീസിന്റെ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം- നവമാധ്യമങ്ങളിലെ ഇടപെടല്‍ ശ്രദ്ധയോടെ വേണമെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ലെന്നും ഉപദേശിച്ച് കേരള പോലീസ്. സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേരള പോലീസ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വായിക്കാം.

നവമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചു ധാരാളം പരാതികള്‍ ഉയരുന്ന കാലഘട്ടമാണ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും (Identity Theft)    അധിക്ഷേപിക്കുന്നതും വഞ്ചിക്കപെടുന്നതുമായ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  ചില സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഒരുപരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ തടയാനാകും..

ഫെയ്സ്ബുക്കില്‍ നിങ്ങളുടെ പ്രൊഫൈലും  പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തില്‍  പ്രൈവസി സെറ്റിംഗ്‌സ് ക്രമീകരിക്കാവുന്നതാണ്. അപരിചിതരെയും ശല്യക്കാരെയും  ഒഴിവാക്കാന്‍ ഇത് സഹായകമാണ്.

പരിചയമുള്ളവരുടെ  friend റിക്വസ്റ്റ് മാത്രം മരരലു േ ചെയ്യുക.  അപരിചിതരുടെ ചാറ്റിംഗ് ഒഴിവാക്കുക,

യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന വിവരങ്ങള്‍, അന്നന്നത്തെ പ്ലാനുകള്‍ തുടങ്ങിയ സ്റ്റാറ്റസ് മുഖേന പരസ്യപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.  ആരൊക്കെ എവിടെയൊക്കെ ഇരുന്ന് നമ്മുടെ പ്രൊഫൈലുകള്‍ നിരീക്ഷിക്കുന്നു എന്ന്  നമുക്കറിയില്ല.

പാസ്സ്വേര്‍ഡ് ഇടയ്ക്കിടെ മാറ്റുക. പേര്, ജനനത്തീയതി, അടുത്ത സുഹൃത്തിന്റെ പേര് തുടങ്ങിയവ പാസ്സ്വേര്‍ഡ് ആയി ഉപായിഗോക്കാതിരിക്കാന്‍ ശ്രമിക്കുക. ഓര്‍ക്കുക നമ്മുടെ വീടിന്റെ താക്കോല്‍ പോലെയാണ് നമ്മുടെ പാസ്സ്വേര്‍ഡും. പാസ്വേഡ് സുരക്ഷക്കായി  "two factor authentication" പോലുള്ള സംവിധാനം ഉപയോഗിക്കുക.

ഫെയ്സ്ബുക്കില്‍ ഒട്ടനവധി പ്രൊഫൈലുകളും വ്യാജമാണ്.  ശരിയായ വിവരങ്ങള്‍ മറച്ചുവെച്ച ശേഷം കുറ്റകൃത്യങ്ങള്‍ ലാക്കാക്കി സൃഷ്ടിക്കപ്പെടുന്ന ഇത്തരം പ്രൊഫൈലുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യാനും നിങ്ങളുടെ സുഹൃത്തുക്കള്‍ എന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് തെറ്റായ മെസ്സേജുകളും മറ്റും വ്യാജന്മാര്‍ കൈമാറുന്നതിന് ഇടയാക്കുന്നു.  മറ്റൊരാള്‍ നമ്മുടെ പേരില്‍ അക്കൗണ്ടുകള്‍ (Identity Theft)   ഉണ്ടാക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തു അക്കൗണ്ട് ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഇമെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, വീട് അഡ്രസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നും തന്നെ നിങ്ങളുടെ പ്രൊഫൈല്‍ വഴി പരസ്യപ്പെടുത്താതിരിക്കുക.  ചാറ്റില്‍ വ്യക്തിപരമായ വിശേഷങ്ങള്‍ കുറച്ച് പൊതുവായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ചാറ്റ്റൂമില്‍ നിങ്ങളുടെ ഫോട്ടോകള്‍, വിഡിയോകള്‍ കൈമാറാതിരിക്കുക. പിന്നീട് നിങ്ങളുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്താല്‍ പോലും കൈമാറിയ, നിങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്‌തേക്കാം.

ബാങ്ക് അക്കൗണ്ട് പോലുള്ള വ്യക്തിഗത  വിവരങ്ങള്‍ അടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌സ് പബ്ലിക് വൈ  ഫൈ മുഖേനെ ഉപയോഗിക്കാതിരിക്കുക.  അധികാരികമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ടൂള്‍സ് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.

ഫെയ്‌സ്ബൂക്കിലൂടെയോ മെയിലിലൂടെയോ അപരിചിതര്‍ അയച്ചുതരുന്ന ഒരു ലിങ്കുകളും തുറക്കാതിരിക്കുക. മറ്റു വെബ്സൈറ്റുകള്‍ മുഖേനെയോ അപരിചിതര്‍ അയക്കുന്ന മെയില്‍ വഴിയുള്ള ലിങ്കിലൂടെയോ ലോഗ് ഇന്‍ ചെയ്യാതിരിക്കുക.  

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ഏജന്റുകള്‍ക്ക് നിങ്ങളുടെ മെയിലിലെ അഡ്രസ് ബുക്ക് സ്‌കാന്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കാതിരിക്കുക. ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ അഡ്രസ് ബുക്കിലെ സുഹൃത്തുക്കള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കാന്‍ അത് ഇടയാക്കും.
നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ ശ്രദ്ധയോടെ വേണം... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!

 

 

Latest News