കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ കെട്ടിടത്തിന് ശിലയിട്ടു

മട്ടന്നൂര്‍- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്കു ഗതത്തിന്റെ ഭാഗമായുള്ള കാര്‍ഗോ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഒരു വര്‍ഷം കൊണ്ട് കെട്ടിടം പ്രാവര്‍ത്തികമാക്കാനുള്ള രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മോണ്ടി  കാര്‍ഗോ കമ്പനിയാണ് പ്രവര്‍ത്തി ങ്ങള്‍ പൂര്‍ത്തീകരിക്കുക. കിയാല്‍ എം ഡി തുളസിദാസ് അധ്യക്ഷത വഹിച്ചു. അനിതാവേണു ,കെ.രാജന്‍, ഓപ്പറേറ്റിംഗ് ഓഫീസര്‍  ഉത്തം ബറുവ ,കുഞ്ഞിക്കണ്ണന്‍ ,പ്രൊജക്റ്റ് ഓഫീസര്‍ ബിജു  എന്നിവര്‍ സംസാരിച്ചു.

 

Latest News