Sorry, you need to enable JavaScript to visit this website.

ബാലനെ ബലാല്‍സംഗം ചെയ്തു കൊന്ന പാക് പൗരന്റെ വധ ശിക്ഷ കോടതി ശരിവച്ചു

അബുദബി- പതിനൊന്നു വയസ്സുകാരനെ ബാല്‍സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്കിസ്ഥാന്‍ പൗരന്റെ ശിക്ഷ അബുദബി പരമോന്നത കോടതി ശരിവച്ചു. 19 മാസം നീണ്ട വിചാരണക്കൊടുവിലാണ് കോടതി അന്തിമ വിധി പറഞ്ഞത്. പാക് ബാലനായ അസാന്‍ മാജിദ് എന്ന 11കാരനെ 2017 മേയിലാണ് സ്വന്തം അമ്മാവന്‍ അബുദബിയിലെ അപാര്‍ട്‌മെന്റ് കെട്ടിടത്തിനു മുകളില്‍ വച്ച് ബലാല്‍സംഗം ചെയ്ത ക്രൂരമായി കൊലപ്പെടുത്തിയത്. പരമോന്നത കോടതിയില്‍ വിചാരണയ്ക്കിടെ പ്രതി മൊഹ്‌സിന്‍ ബിലാല്‍ കുറ്റം സമ്മതിച്ചിരുന്നില്ല. സംഭവം നടക്കുമ്പോള്‍ താന്‍ അബുദബിയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ കീഴ്‌ക്കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞിരുന്നു.  എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം കുറ്റം ചെയ്തതായി തെളിയുകയായിരുന്നു.

2017 മേയ് 30നാണ് 11കാരന്‍ അസാന്‍ മാജിദിനെ കാണാതായത്. എസി നന്നാക്കാനായി ടെക്‌നീഷ്യന്‍ ടെറസിനു മുകളില്‍ ചെന്നപ്പോഴാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി തിരിച്ചറിയാതിരിക്കാനായി അബായ അണിഞ്ഞെത്തിയാണ് ക്രൂര കൃത്യം ചെയ്തതെന്നും തെളിഞ്ഞു. ബാലന്റെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയറിലെ വിരലടയാളം, സിസിടിവി ദൃശ്യങ്ങള്‍, പ്രതിയുടെ വിഡിയോ റെക്കോര്‍ഡിങുകള്‍, മാനസിക പരിശോധനാ റിപോര്‍ട്ട് തുടങ്ങി എല്ലാ തെളിവുകളും പ്രതിക്ക് എതിരായിരുന്നു. നേരത്തെ അബുദബി ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പ്രതിയുടെ വധശിക്ഷ ശരിവച്ചിരുന്നു.

പാക്കിസ്ഥാന്‍ പൗരനായ ഡോ. ജന്‍ജുവയുടെ മകനാണ് അസാന്‍. ഉമ്മ റഷ്യക്കാരിയാണ്. ഇവരുമായി ജന്‍ജുവ വേര്‍പിരിഞ്ഞെങ്കിലും അബുദബിയില്‍ മകന്‍ ഉപ്പയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
 

Latest News