Sorry, you need to enable JavaScript to visit this website.

ഞാന്‍ അതിന് നിന്നില്ലെങ്കില്‍ മറ്റാരെങ്കിലും  വരും- ടൊവിനോ തേമസ് 

വളരെ ചെറിയ സമയത്തിനുള്ളില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. മലയള സിനിമയിലേയ്ക്ക് സുന്ദരനായ വില്ലനായി എത്തുകയും പിന്നീട് തെന്നിന്ത്യയിലെ തന്നെ മിന്നും താരമായി മാറുകയായിരുന്നു. പ്രത്യേകിച്ച് സിനിമ പാരമ്പര്യമില്ലാതെ സ്വന്തം കഴിവ് കൊണ്ട് മാത്രമാണ് ടെവിനോ സിനിമ മേഖലയില്‍ എത്തിച്ചേര്‍ന്നത്. ടൊവിനോ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലിപ് ലോക്കാണ്. മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് ആ രംഗം അഭിനയിച്ചിട്ടുള്ളതെങ്കിലും ടൊവിനോയുടെ ലിപ് ലോക്ക് അങ്ങേയറ്റം ഫേമസ്സാണ്. ഈ 2018 ടൊവിനോയ്ക്ക് ഏറെ വിജയം സമ്മാനിച്ച വര്‍ഷമാണ്. 2017 അവസാനം പുറത്തിറങ്ങിയ മായനദി മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ എന്റെ ഉമ്മാന്റെ പേര് വരെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. നായകനായി മത്രമല്ല ധനുഷിന്റെ പ്രതിനായകമായി തിളങ്ങാനും ടൊവിനോയ്ക്ക് ഇക്കൊല്ലം കഴിഞ്ഞു. സിനിമയില്‍ ഏറെ തിരക്കുള്ള താരമണ് ടൊവിനോ. ചലച്ചിത്ര മേഖലയിലെ നിലനില്‍പ്പിനെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. സിനിമ എന്നത് ഒരു മത്സരമുളള ഫീല്‍ഡാണ്. ഇവിടെ നിലനില്‍ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട വെല്ലുവിളിയാണ്. നമ്മള്‍ അവനവനോട് മത്സരിച്ചാല്‍ മാത്രമേ ബെസ്റ്റ് കൊണ്ടു വരാന്‍ സാധിക്കുകയുളളൂ. അത് തന്നെയാണ് എന്റെ വിശ്വാസമെന്നും ടൊവിനോ പറയുന്നു. സിനിമയ്ക്ക് എന്നെ ആവശ്യമില്ല സിനിമയ്ക്ക് ഒരിക്കലും ടൊവിനോയെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. ഞാന്‍ സിനിമയല്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ എനിയ്ക്ക് പകരം മറ്റൊരാള്‍ സിനിമയില്‍ എത്തുമെന്നുള്ളത് ഉറപ്പാണ്. ആയതിനാല്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ വളരെ മികച്ചതോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

Latest News