ചൊവ്വയില്‍ വെള്ളമുണ്ടെന്ന് ബഹിരാകാശ ഏജന്‍സി 

ചൊവ്വയുടെ ഉപരി തലത്തില്‍ വെള്ളമുണ്ടെന്നതിന് തെളിവ് നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. മഞ്ഞില്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴിയുടെ ചിത്രമുള്‍പ്പടെയാണ് ഇഎസ്എ വാദം ഉന്നയിച്ചിരിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെ തോന്നിക്കുന്നതാണ് ചിത്രം.
ചൊവ്വയില്‍ ഏകദേശം 200 കിലോമീറ്റര്‍ ആഴത്തില്‍ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗര്‍ത്തത്തില്‍ ആകെ 2200 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും ഗവേഷകര്‍ പറയുന്നു.ചൊവ്വയെ പഠിക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി 2003ല്‍ അയച്ചതാണ് മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍.

Latest News