Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിനിമയില്‍ യുവതികളും യുവാക്കളും  ഇരകള്‍-നമിത 

ഒരു കാലത്തു തെന്നിന്ത്യയിലെ ഗ്‌ളാമര്‍ ഐക്കണ്‍ ആയി വിരാജിച്ച നടിയാണ് സൂറത്തുകാരി നമിത. മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് നമിത. ബിഗ് ബജറ്റ് ചിത്രം പുലിമുരുകനില്‍ അതിഥി താരമായി നമിത തിളങ്ങിയിരുന്നു. ബ്ലാക്ക് സ്റ്റാലിനിലും അഭിനയിച്ച നമിത വിജയ് ചിത്രം അഴകിയ തമിഴ് മകന്‍, ഞാന്‍ അവന്‍ അല്ലൈ, വ്യാപാരി തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി വരികയാണ് നമിത. അകംഭാവം എന്ന തമിഴ് സിനിമയിലാണ് നമിത അഭിനയിക്കുക.
സിനിമയില്‍ നിന്നും അകന്ന സമയങ്ങളില്‍ റിയാലിറ്റി ഷോകളിലും തമിഴ് ബിഗ് ബോസിലുമെല്ലാം പങ്കെടുത്തിരുന്നു നമിത. 28 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസില്‍ നിന്നും പുറത്തായ നമിത അവിടെയുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അതിന് ശേഷം താന്‍ ആകെ മാറിപ്പോയെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.
കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയില്‍ പരസ്യമായ രഹസ്യമാണ്. യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരയാണ്. അധികം ആളുകളും തുറന്ന് പറയുന്നില്ല എന്ന് മാത്രം. 'എനിക്കറിയാം, മിക്ക ആളുകളും വേഷങ്ങള്‍ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്' നമിത കൂട്ടിച്ചേര്‍ത്തു.
മീടു എല്ലാം കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം ആണ്. 'നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഉറഞ്ഞു തുള്ളുന്നവര്‍ വീട്ടില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു, അവരെ ഉപദ്രവിക്കുന്നു' താരം വ്യക്തമാക്കി.
എല്ലാവര്‍ക്കും ബാഹുബലിയും 2.0യും പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. 'സ്‌മോള്‍ ബജറ്റ് സിനിമയെ ഞാന്‍ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും'. ആരും രജനീകാന്തും കമല്‍ ഹാസനുമായി ജനിക്കുന്നില്ല'. എല്ലാവര്‍ക്കും ഒരുപാട് പണം സമ്പാദിക്കാനാകില്ല.നമിത പറഞ്ഞു.

Latest News