മോസ്കോ- അഞ്ച് വർഷം മുമ്പ് വിവാഹ മോചിതനായ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. മോസ്കോയിൽ വാർത്താ സമ്മേളനത്തിനിടെ പുടിൻ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ ആരെയാണ് വിവാഹം കഴിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
30 വർഷം നീണ്ട ദാമ്പത്യത്തിനു ശേഷം മുൻ ഭാര്യ ല്യൂഡ്മിലയുമായുള്ള ബന്ധം 2013 ലാണ് പുടിൻ അവസാനിപ്പിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ പുനർ വിവാഹത്തെക്കുറിച്ചും കാമുകിമാരെക്കുറിച്ചുമുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ജിംനാസ്റ്റിക്സ് താരം അലീന കബേവയുമായി പുടിൻ പ്രണയത്തിലാണെന്ന് ഒരു റഷ്യൻ പത്രം റിപ്പോർട്ട് ചെയ്തെങ്കിലും വാർത്ത പുടിൻ നിഷേധിച്ചു.