വിജയ് സേതുപതി മലയാളത്തില്‍ 

തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറുന്നു. ജയറാമിനൊപ്പം എത്തുന്ന ചിത്രത്തിന്റെ പേര് മര്‍ക്കോണി മത്തായി എന്നാണ്.  ഛായാഗ്രാഹകന്‍ സജന്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേംചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മാണം.
ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ചങ്ങനാശ്ശേരിയാണ് പ്രധാന ലൊക്കേഷന്‍.
വിജയ് സേതുപതിയും നായകനായെത്തിയ 96 ന് കേരളത്തിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. കോടികള്‍ കൈയില്‍ നിന്ന് മുടക്കിയാണ് 96 എന്ന ചിത്രം വിജയ് സേതുപതി തിയേറ്ററുകളിലെത്തിച്ചത്. ആ നീക്കം 2018 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്കുള്ള ചാടിക്കയറ്റമായിരുന്നു. ഐഎംഡിബി പുറത്തുവിട്ട 2018 ലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് 96 ആണ്. രജനികാന്തിന് ഒപ്പമുള്ള പേട്ടയാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു വിജയ് ചിത്രം. അത് പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ വില്ലന്‍ റോളിലാണ് വിജയ് എത്തുക.

Latest News