Sorry, you need to enable JavaScript to visit this website.

ഒടിയന്‍ ഇതിനകം 77.70 കോടി വാരി 

റിലീസ് ദിനം മുതല്‍ സൈബര്‍ ആക്രമണം നേരിട്ട മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒരാഴ്ച കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ വാരിയത് 77.70 കോടി! സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ഇപ്പോള്‍ കുടുംബ പ്രേക്ഷര്‍ കൂടുതലായി എത്തുന്നുണ്ട്. ക്രിസ്മസ് അവധി കഴിയുമ്പോഴേയ്ക്കും കളക്ഷന്‍ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തല്‍. ആദ്യത്തെ മൂന്നു ദിവസം പിന്നിടുമ്പോള്‍ 60 കോടി രൂപയാണ് ആഗോള ബോക്‌സ്ഓഫീസില്‍ ചിത്രം നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഗോള കളക്ഷന്‍ വിവരം പുറത്തു വിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ഒടിയന്റെ പേരിലായി.
ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനില്‍ 32.99 കോടിയും. സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗാണ് ചിത്രത്തിനെതിരെ നടന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ചിത്രത്തിനെതിരെ പോസ്റ്റുകളുമായെത്തിയത്. അത്തരമൊരു ഡീഗ്രേഡിംഗ് ഒന്നും ചിത്രത്തെ പ്രേക്ഷകരില്‍ നിന്നും അകറ്റിയിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു ആസുത്രിത ആക്രമണത്തിന്റെ ഭാഗമെന്ന് നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍. 

Latest News