ഗായിക അന്‍സ പോപിന്റെ  മൃതദേഹം കണ്ടെത്തി

ടോറണ്ടോ-പ്രശസ്ത റൊമാനിയന്‍-കനേഡിയന്‍ ഗായിക അന്‍സ പോപിന്റെ  മൃതദേഹം കണ്ടെത്തി. ഡാന്യൂബ് നദിയില്‍ നിന്നാണ് കാറിനുള്ളിലെ മൃതദേഹം കണ്ടെടുത്തത്.  ഞായറാഴ്ച അന്‍സയുടെ കുടുംബക്കാര്‍ എല്ലാവരും ഒരുമിച്ചു കൂടിയിരുന്നു. ഇതില്‍ അന്‍സ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് സഹോദരി പോലീസിനെ സമീപിച്ചത്. അന്‍സയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴാം വയസില്‍ സംഗീത ജീവിതം ആരംഭിച്ച  അന്‍സ ഒരു മികച്ച ഗാനരചയിതാവ് കൂടിയാണ്. 
രാഷ്ട്രീയ അഭയാര്‍ത്ഥികളായി റൊമാനിയയില്‍ നിന്ന് കാനഡയിലേയ്ക്ക് കുടിയേറിയ അന്‍സയും കുടുംബവും 1993 തിരികെ റൊമാനിയയില്‍ എത്തി. 
എന്നാല്‍ തിരികെ കാനഡയ്ക്ക് പോകാനായിരുന്നു അന്‍സയുടെ തീരുമാനം. 2008ല്‍ ആല്‍ബങ്ങള്‍ക്കു വേണ്ടി വരികള്‍ എഴുതാന്‍ തുടങ്ങിയ അന്‍സ 2015ല്‍ താന്‍ പാടിയ ആദ്യത്തെ ആല്‍ബം പുറത്തിറക്കി. സ്വവര്‍ഗാനുരാഗിയായ അന്‍സ തനിക്ക് ഒരു പെണ്‍പങ്കാളിയുണ്ടെന്ന് വെളിപ്പെടുത്തിരുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

Latest News