ചര്‍ച്ചയ്ക്ക് സ്ത്രീകള്‍ പറ്റില്ലേ? മോഡിയോട് ദിയ മിര്‍സ 

സിനിമ മേഖലയിലെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയ നരേന്ദ്ര മോഡിയും ബോളിവുഡ് നിര്‍മാതാക്കളും നട•ാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സ്ത്രീകള്‍ ആരും ഇല്ലാത്തതെന്തേ? മോഡിയെ കുഴപ്പിക്കുന്ന ചോദ്യവുമായി നടി ദിയ മിര്‍സ. നടന്‍ അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്ത ചിത്രം റീട്വീറ്റ് ചെയ്താണ് നടി ഈ ചോദ്യം ഉന്നയിക്കുന്നത്.
എന്തു കൊണ്ടാണ് ഇത്തരം ചര്‍ച്ചയില്‍ ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്താത്തത്. കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത് വന്നതോടെയാണ് കൂടിക്കാഴ്ചയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലായെന്ന വസ്തുത ചര്‍ച്ചാ വിഷയമായത്. നിര്‍മാതാക്കളായ റിതേഷ് സിദ്വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, റോണി സ്‌ക്രൂീവാല, പ്രസൂണ്‍ ജോഷി, സി.ബി.എഫ്.സി ചെയര്‍മാന്‍ സിദ്ധാര്‍ഥ് റോയ് കപൂര്‍, അക്ഷയ് കുമാര്‍,അജയ് ദേവ്ഗണ്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുംബൈയിലെ രാജ്ഭവനില്‍ വെച്ചാണ് ചൊവ്വാഴ്ച ചര്‍ച്ച സംഘടിപ്പിച്ചത്.

Latest News